പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍, നിങ്ങളുടെ മനസ്സ്കുഞ്ഞിന്‍റെ വരവിനെ കുറിച്ചുള്ള സ്വപ്നങ്ങളും ആദ്യമായി നിങ്ങളുടെ കുഞ്ഞിനെ കയ്യിലെടുക്കുമ്പോള്‍ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന സന്തോഷം, അഭിമാനം, ആനന്ദം എന്നിവകൊണ്ട് നിറഞ്ഞിരിക്കും.
പക്ഷേ, യാഥാര്‍ത്ഥ്യം എല്ലായ്പ്പോഴും പ്രതീക്ഷകള്‍ക്കനുസൃതമായിരിക്കില്ല. പ്രസവംകഴിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക്അകാരണമായി സങ്കടം, നിരാശ, വിഷാദം എന്നിവ അനുഭവപ്പെടാം, കൂടാതെ ഇത്തരം വികാരങ്ങള്‍ ഉണ്ടാകുന്നതില്‍ അസ്വസ്ഥത, ആശയക്കുഴപ്പം, ദേഷ്യം, കുറ്റബോധം എന്നിവയും അനുഭവപ്പെട്ടേക്കാം. പുതിയൊരുജീവന്‍റെ പിറവി ആഘോഷിക്കുമ്പോഴും ചില അമ്മമാര്‍ മാനസികമായിതളര്‍ച്ച അനുഭവിക്കുന്നുണ്ട്. ഇതാണ്പ്രസവാനന്തര വിഷാദം ( Postpartum Depression – PPD ) എന്ന അവസ്ഥ.
ഭൂരിഭാഗം സ്ത്രീകളും പ്രസവിച്ച്കുറച്ച്ദിവസങ്ങള്‍ക്കുള്ളില്‍ “ബേബി ബ്ലൂസ്” എന്ന്വിളിക്കപ്പെടുന്ന അവസ്ഥയിലൂടെകടന്നുപോകുന്നു. കുട്ടിഉണ്ടായസന്തോഷംഉള്ളപ്പോതന്നെ ചിലസമയത്ത് ഒരു കാരണവുംഇല്ലാതെകരച്ചില്‍വരുക, വെപ്രാളവും പേടിയുംതോന്നുക, എല്ലാരോടുംദേഷ്യംതോന്നുകഇവയൊക്കെയാണ്ലക്ഷണങ്ങള്‍, എന്നാല്‍ ഈ ലക്ഷണങ്ങള്‍ സാധാരണയായിരണ്ടാഴ്ചയ്ക്കുള്ളില്‍ അപ്രത്യക്ഷമാകും.
പ്രസവശേഷം, സ്ത്രീയുടെശരീരം ഒരു വലിയഹോര്‍മോണ്‍ വ്യതിയാനത്തിന് വിധേയമാകുന്നു. ഗര്‍ഭാവസ്ഥയുടെഅവസാന മാസങ്ങളില്‍സ്ത്രീ ഹോര്‍മോണുകളായഈസ്ട്രജനും പ്രൊജസ്റ്ററോണുംഏറ്റവുംഉയര്‍ന്ന നിലയിലേക്ക്എത്തുന്നു, തുടര്‍ന്ന് പ്രസവശേഷം ഗര്‍ഭധാരണത്തിനു മുമ്പുള്ള സാധാരണ നിലയിലേക്ക്അത്മാറിവരുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനം അവരുടെ മാനസികാവസ്ഥയില്‍വലിയമാറ്റങ്ങള്‍വരുത്തുന്നു. പെട്ടെന്നുള്ള ഈ വികാരമാറ്റങ്ങളെയാണ്ബേബി ബ്ലൂസ്എന്ന്വിളിക്കുന്നത്.
പ്രസവാനന്തര വിഷാദം (ജീുമെേൃൗാേ ഉലുൃലശൈീി ജജഉ) എന്നാല്‍ പ്രസവംകഴിഞ്ഞുള്ളകാലഘട്ടവുമായി ബന്ധപ്പെട്ട് വരുന്ന ഗുരുതരവുംദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായവിഷാദമാണ്. പലപ്പോഴുംകുഞ്ഞിന്‍റെ ജനനത്തിന് ശേഷം നാല്ആഴ്ചയ്ക്കുള്ളില്‍ആരംഭിക്കുന്ന വിഷാദമായിട്ടാണ്പ്രസവാനന്തര വിഷാദത്തെ വിശേഷിപ്പിക്കുന്നതെങ്കിലും, പ്രസവാനന്തരമുള്ളആദ്യവര്‍ഷത്തിനുള്ളില്‍ഏത്സമയത്തും, പ്രസവത്തിന് മുമ്പുപോലുംലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. സാധാരണവിഷാദഅവസ്ഥപോലെ, സ്ഥായിയായവിഷമം, കുട്ടിയെ നോക്കാനോ സ്നേഹിക്കാനോ പറ്റാത്ത അവസ്ഥ, കുട്ടിയോടോത്ത്സമയം ചിലവിടുമ്പോഴും സന്തോഷംതോന്നാതെയിരിക്കുകഇതേപോലെയുള്ള ലക്ഷങ്ങള്‍ കാണിച്ചുതുടങ്ങും.
പ്രസവാനന്തര വിഷാദത്തിന്‍റെലക്ഷണങ്ങള്‍ (ടശഴിെ ീള ജീുമെേൃൗാേ ഉലുൃലശൈീി)
എപ്പോഴും ഒരു കരച്ചില്‍വരുക ,സന്തോഷംതോന്നാതിരിക്കല്‍
മുന്‍പ്ഇഷ്ടപ്പെട്ട കാര്യങ്ങളോട്താത്പര്യം നഷ്ടപ്പെടല്‍
കഠിനമായ ക്ഷീണം, എന്തുകാര്യംചെയ്യാനും ഊര്‍ജമില്ലായ്മ
ഭാവിയിലുള്ളജീവിതത്തെക്കുറിച്ചുള്ളആശങ്കയുംപ്രതീക്ഷയില്ലായ്മയും
കുഞ്ഞിനോട് അടുപ്പംതോന്നാതിരിക്കല്‍, കുഞ്ഞിനെ പരിപാലിക്കാന്‍ ബുദ്ധിമുട്ട്
ഉറക്കക്കുറവ്അല്ലെങ്കില്‍അമിതഉറക്കം
ഭക്ഷണത്തോടുള്ളതാത്പര്യക്കുറവ്അല്ലെങ്കില്‍അമിത ഭക്ഷണം
അകാരണമായിദേഷ്യപ്പെട്ടു ബഹളംവെക്കുക.
സ്വയംവിലകുറഞ്ഞതായിതോന്നല്‍, ആത്മഹത്യാചിന്തകള്‍
പ്രസവാനന്തര വിഷാദത്തിന് കാരണമാകുന്നത്എന്താണ്?
മറ്റ്തരത്തിലുള്ളവിഷാദരോഗംപോലെ, പ്രസവാനന്തര വിഷാദം ഒരു സങ്കീര്‍ണ്ണമായ മാനസികാവസ്ഥആണ് , അത് പല ഘടകങ്ങളാല്‍ഉണ്ടാകാം.
ഗര്‍ഭാവസ്ഥയുടെഅവസാന മാസങ്ങളില്‍ഏറ്റവുംഉയര്‍ന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ഉണ്ടാവുന്നു പിന്നീട്അത് പെട്ടെന്ന്കുറയ്ക്കുന്നു.
കുട്ടിഉണ്ടായശേഷമുള്ളജീവിതശൈലിമാറ്റങ്ങള്‍ ഉറക്കക്കുറവ്, പുതിയഉത്തരവാദിത്തങ്ങള്‍, സമ്മര്‍ദ്ദം, ഉത്കണ്ഠഎന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിന് കാരണമാകും.
കുടുംബത്തില്‍വിഷാദം, മാനസികരോഗങ്ങള്‍ ഇവ ഉളളവര്‍ ഗര്‍ഭിണിആവുന്നതിന് മുന്‍പോ, ഗര്‍ഭ കാലഘട്ടത്തിലോ മാനസികരോഗംഉണ്ടാകുക ഗര്‍ഭകാലത്തെ വിഷാദം. ഗര്‍ഭിണിയാകാനുള്ള ബുദ്ധിമുട്ട്ഇ രട്ടകളോ അതില്‍കൂടുതലോപേര്‍ക്ക് അമ്മയാകുക കൗമാരപ്രായത്തില്‍ അമ്മയാവുക മാസംതികയാതെയുള്ളപ്രസവം പ്രസവസമയത്തുണ്ടായ ബുദ്ധിമുട്ടുകള്‍ എന്താണ്പോസ്റ്റ്പാര്‍ട്ടംസൈക്കോസിസ്? പ്രസവാനന്തര മാനസികാസ്വാസ്ഥ്യം പ്രസവത്തെ തുടര്‍ന്ന്വളരെ അപൂര്‍വമായികാണപ്പെടുന്ന ഗുരുതരമായ ഒരു മാനസികാവസ്ഥയാണ്. ഉറക്കക്കുറവ്, വെപ്രാളം, അകാരണമായ ഭയം, കുഞ്ഞിനെ ഉപദ്രവിക്കാനുള്ളചിന്തകള്‍, കുഞ്ഞിനെ ആരോ ഉപദ്രവിക്കാന്‍ പോകുന്നു എന്ന ചിന്ത,അകാരണമായ ഭയം,ആത്മഹത്യാ പ്രവണതഎന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രസവംകഴിഞ്ഞ്ആദ്യരണ്ടാഴ്ചകളില്‍ ഇവ പ്രത്യക്ഷപ്പെടാറുണ്ട്, അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന് അപകടമുണ്ടാകാനുള്ള സാധ്യതകൂടുതലാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെസമീപിക്കുകയുംകുടുംബാംഗങ്ങളുടെയുംസുഹൃത്തുക്കളുടെയും പിന്തുണതേടുകയുംചെയ്യുന്നത് പ്രധാനമാണ്.
പുതിയ അമ്മമാരും, അമ്മയാകാന്‍ പോകുന്നവരും, ഇവരുടെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിവരങ്ങള്‍.
ഇത്ഒരാള്‍ക്ക്മാത്രംഉണ്ടാവുന്ന ഒരു പ്രശ്നമല്ലഎന്നതാണ്. 10-15% വരെ അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടംഡിപ്രഷനുണ്ടാവാനിടയുണ്ട്. 50-80% അഥവാ പകുതിയില്‍ അധികം അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടം ബ്ലൂ എന്ന അവസ്ഥയുമുണ്ടാവാം.
ഗര്‍ഭാവസ്ഥയുടെഅവസാനം തൊട്ട്കുഞ്ഞുണ്ടായികുറച്ചുമാസങ്ങള്‍കഴിയുന്നത്വരെഎപ്പോള്‍വേണമെങ്കില്‍ഇതേഅവസ്ഥഉണ്ടാവാം. ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ കുറ്റപ്പെടുത്തലുകളും പഴിചാരലുകളുംഒഴിവാക്കുക, അമ്മയ്ക്ക് മാനസികവുംശാരീരികവുമായ പിന്തുണ നല്‍കേണ്ടത് പ്രധാനമാണ്. മനസ്തുറന്നുസംസാരിക്കാനുള്ളസാഹചര്യംഒരുക്കുക.
ഈ ലക്ഷണങ്ങളില്‍ഒന്നോഅതിലധികമോകാണിക്കുന്നുണ്ടെങ്കില്‍തീര്‍ച്ചയായും ഒരു മാനസികാരോഗ്യവിദഗ്ധന്‍റെസഹായംതേടണം. ഒരു മാനസികാരോഗ്യവിദഗ്ധന്‍റെ പിന്തുണയോടെ ഈ അവസ്ഥയെ ഫലപ്രദമായി നേരിടാനാകും. ഓര്‍ക്കുക, ചികിത്സയിലൂടെ ഈ അവസ്ഥയെകീഴടക്കാനാകും.